Thursday, November 1, 2007
Thudakkam
എല്ലാരും അവര്‍ക്കു തോന്നിയതൊക്കെ എല്ലാര്‍ക്കുമായി എഴുതുന്നു. അന്നയും എഴുതാമെന്നു കരുതി.പക്ഷെ അന്നക്ക് എന്താണെഴുതാനുള്ളത്, തന്നെ കുറിച്ചല്ലാതെ. അന്ന ജീവിതത്തിന്റെ വേവലാതികളൊന്നും ഇനിയും കാണാത്ത ഒരു സാധാരണ പെങ്കുട്ട്യാണ്.ഡാഡ്, മോം, ബ്രദര്‍ സാലി, സാലിയുടെ കൂട്ടുകാരി നീലിമ, എനിക്കു ചുറ്റും എപ്പൊഴും കറങ്ങുന്ന എന്റെ രണ്ടു കൂട്ടുകാര്‍, ജോണും, വിഷ്ണുവും. ഇത്രെയുള്ളു അന്നയുടെ ലോകം.ബാങ്കിലെ ജോലി അന്നക്ക് ഡാഡ് ശരിയാക്കിക്കൊടുത്തതാണ്. വിഷുവിന്റെ അച്ചന് വഴി. വിഷ്ണുവിനും അവിടെയാണ് ജോലി. അതിനു പകരമായി ജോലിയില്‍ ചേര്‍ന്ന ദിവസം തിരിച്ചു വരുന്ന വഴിക്ക് വിഷ്ണു അവളോടു അവളുടെ ഹൃദയവും(ഇനിയുള്ള ജീവിതം മുഴുവന്‍) ഒരുമ്മയും (അപ്പൊള്‍ത്തന്നെ) ചോദിച്ചു. അന്നയാകട്ടെ പെട്ടെന്ന് ഒരുമ്മ കൊടുത്തു രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍ മതിയല്ലൊ.ഹൃദയത്തിന്റെ കാര്യം ഒന്നുമേ മിണ്ടിയില്ല. അങ്ങിനെ ആ ദിവസം പുതിയ തുടക്കങ്ങളുടെ ദിവസമായി. പുത്തന്‍ ജോലി, ഒരേ ദിവസം രണ്ടു പേരെ ഉമ്മ വെക്കുക. (അന്നു രാവിലെ അന്ന എന്നത്തെയും പോലെ ജോണിനെ ഉമ്മ വെച്ചിരുന്നു).
Subscribe to:
Post Comments (Atom)
12 comments:
അന്നയും ബ്ലോലോകത്തിലെത്തി.
വിഷ്ണുവും ജോണും അറിയില്ലെന്നു കരുതിയാണീ വേല. ഈ നിലക്കു പോയാല്‍ അന്നക്ക് നിഷ്പക്ഷമതികളായ കൂട്ടുകാരുടെ ഉപദേശം തീര്‍ച്ചയായും വേണ്ടി വരും.!!
വിഷ്ണുവും ജോണും അറിഞ്ഞാലും സാരല്ലെന്നേ.. ഓരോ ഉമ്മകൂടെ കൊടുത്താല്‍ മതി. എഴുത്ത് നടക്കട്ടെ.
ഇതു ഗണ്ഫൂസണ് ആയല്ലോ. എന്തായാലും എന്തെങ്കിലും ഒക്കെ എഴുത്ത്. വരുന്നിടതുവെച്ചു കാണാം.
എനിക്കും ഒരുമ്മവേണം! എല്ലാ പോസ്റ്റിലും വന്ന് കമന്റിടാം.
അയ്യട,സിമിക്ക് മാത്രമായാല്‍ എങ്ങനെയാ ശരിയാകുക? ഞാനും കമന്റിടാം
ബെല്ല്യമ്മായീ.... ദേ...
എന്നാ പിന്നെ ഐശ്വര്യായീട്ട് പോസ്റ്റീക്കോള്ളാ...
അപ്പൊ ഒരു സ്വാഗതം കൂടി പറയാം.
:)
ഓ: ടോ:
തറവാടി മാഷേ... മനുവേട്ടന്റെ കൂടെ ഞാനും കൂടി...
വല്ല്യമ്മായി..ദേ ..ഇവിടെ...
:)
സ്വാഗതം.
അന്ന, വിഷ്ണു, ജോണ്‍.... വാല്മീകി മാഷ് പരഞ്ഞതു പോലെ മൊത്തം ഗണ്ഫൂശന്!
ഉം... ശരി ശരി...
അന്നയ്ക്ക് സ്വാഗതം..
ബൈ ദ ബൈ .ജോലി ശരിയാക്കീത് വിഷ്ണൂന്റെ അച്ഛനല്ലേ..വിഷ്ണുവല്ലല്ലോ..അപ്പോ ഉമ്മ കൊടുക്കേണ്ടത് അച്ഛനല്ലേ...
വാല്മീകി ഞാനും ദേ ഗണ്ഫൂസണ് ആയി.
:(
മുതിര്‍ന്നവര്‍ ഇതൊക്കെ കാണുന്നുണ്ട്, കേട്ടോ.
:)
ചുമ്മാകൊടുക്കുന്നതാണേല് ഒരു രണ്ടെണ്ണം ഇവിടെക്കൂടെ. കടമായിട്ടുമതി തിരിച്ചുതന്നേക്കാം.
എഴുത്ത് നന്നാകുന്നുണ്ട്.
Thudakkam കൊള്ളാം, പക്ഷേ Odukkam
വിഷ്ണു-ജോൺ തല്ലു കൂടാതെ നോക്കിക്കോളണം.
ഈ പറഞ്ഞപോലെ എനിക്കും ഒരു ഗൺഫ്യൂഷൻ... എന്തൊക്കെയോ സംഗതികൾ
ഒളിഞ്ഞുകിടക്കുന്നില്ലേന്ന് ഒരു ദംശയം
Post a Comment