Tuesday, November 27, 2007

നീലിമയുടെ അച്ഛന്‍

'നീയെന്തിനാണ്‌ ബ്ലോഗ്‌ എഴുതുന്നത്‌', അന്ന വീല്‍ചെയര്‍ പതിയെ ജനലിനുതാഴെക്ക്‌ കൊണ്ടുപൊകുന്നതിനിടെ നീലിമയുടെ അച്ഛന്‍ ചോദിച്ചു. നീലിമയുടെ അച്ഛനോടു മാത്രമാണ്‌ അന്ന ബ്ലോഗ്‌ വിശേഷം പറഞ്ഞത്‌. മാത്രമല്ല കാതലായ ചില കാര്യങ്ങല്‍ എഡിറ്റ്‌ ചെയ്തുകൊണ്ടു താനെഴുതിയതും പറഞ്ഞു. കമന്റുകളെഴുതിയ കൂട്ടുകാരെ പറ്റി, അവരുടെ ബ്ലോഗുകളെ പറ്റിയൊക്കെ.

'അല്ലെങ്കില്‍ ഇവരൊക്കെയെന്തിനാണ്‌ എഴുതുന്നത്‌', തേച്ചു മിനുക്കിയ പുതിയ ഷര്‍ട്ടിനു (അന്ന ഇന്നലെ വാങ്ങിയതാ) മുകളിന്‍ അച്ഛന്റെ മുഖം തിളങ്ങി. 'മറ്റുള്ളവരെ തൊടുന്നതിലൂടെയാണ്‌ നമ്മള്‍ സ്വയം അറിയുന്നത്‌, ഒരു കുട്ടി പെട്ടെന്നു വെളിച്ചം പോകുമ്പൊഴ്‌ ചോദിക്കുന്നത്‌" അമ്മേ ഞാനെവിടെയാണ്‌" എന്നാണ്‌, "അമ്മേ, അമ്മ എവിടെയാണ്‌?" എന്നല്ല. അമ്മയെ തൊട്ടു വേണം കുട്ടിക്ക്‌ സ്വന്തം സ്ഥലം കണ്ടെത്താന്‍'. ഒരാള്‍ക്ക്‌ താനുണ്ടെന്നു തോന്നാന്‍ മറ്റൊരാളെ തൊടണം. അങ്ങിനെയാണ്‌ പുസ്തകങ്ങളും നീയീപറഞ്ഞ ബ്ലൊഗ്ഗുകളുമൊക്കെ ഉണ്ടാകുന്നത്‌''

നീലിമയുടെ അച്ഛന്‍ പറഞ്ഞുകൊണ്ടിരുന്നു. ഇനിയിപ്പൊ ആശാന്‍ ടൊള്‍സ്റ്റൊയിലേക്കൊ എമിലി സോലയിലെക്കൊ ചാടും. അതിനു മുന്‍പെ അന്ന ശ്രദ്ധിക്കുന്നത്‌ നിര്‍ത്തി.

അന്ന അച്ഛനെ ജനാലക്കരികില്‍ ഇരുത്തി, മുറിയില്‍ ചുറ്റിനടന്നു, മരുന്നുകളിട്ടു വെച്ച ബോക്സ്‌ അടച്ചുവെച്ചു. മേശപ്പുറത്തു കിടന്ന പുസ്തകങ്ങള്‍ ഒതുക്കിവെച്ചു. പിന്നെ അച്ഛന്റെ കട്ടിലില്‍ കിടന്നു. ഇവിടെ കിടന്നാല്‍ ജനാലയിലൂടെ പുറത്തെ സപ്പോട്ട മരം കാണാം, അതിനുമപ്പുറത്ത്‌ ചോരച്ച ചെമ്പരുത്തി, പച്ചച്ച മാവ്‌, പിന്നെ ഫ്ലാറ്റുകളുടെ നിരയൊപ്പിച്ച ജനാലകള്‍.പണ്ടു ഫ്ലാറ്റ്‌ നില്‍ക്കുന്നിടത്ത്‌, ഒരു വലിയ പുല്‍മൈതാനമായിരുന്നു. മഴക്കാലം വരുമ്പോല്‍ നിറച്ചു വെള്ളം കെട്ടി കിടക്കും. നീലിമയും അന്നയും കൂടി വെള്ളം ചവിട്ടിതെറിപ്പിച്ചു കളിക്കും. ഒരു കാല്‍ കൊണ്ടു വെള്ളം തെറിപ്പിച്ചു, മറ്റേതു കൊണ്ടു തെറിച്ച വെള്ളതിന്റെ ഷീറ്റില്‍ ആഞ്ഞടിക്കണം, അപ്പൊ കേള്‍ക്കാം 'ഢൊ'.

'എടൊ ആനമന്താ, എന്താ നീ ഉറങ്ങിയോ' നീലിമയുടെ അച്ഛന്‍ ചോദിച്ചു. നീലിമ പണ്ട്‌ അവള്‍ക്കിട്ട പേരായിരുന്നു, ഇപ്പൊഴും അവളെ അതു വിളിക്കുന്നത്‌ അച്ഛന്‍ മാത്രം. അന്ന മിണ്ടിയില്ല. അവിടെ കിടന്ന് അച്ഛന്‍ എത്രയൊ വര്‍ഷങ്ങള്‍ കണ്ട കാഴ്ചകളെ നോക്കി കൊണ്ടു അവളുറങ്ങിപ്പോയി.

12 comments:

Anna said...

നീലിമയുടെ അച്ഛന്റെ അപ്പുറത്തും ഇപ്പുറത്തും കിടന്ന്‌ അന്നയും നീലിമയും കഥകള്‍ കേട്ട്‌ ഉറങ്ങാറുണ്ടായിരുന്നു.

CHANTHU said...

"ഒരാള്‍ക്ക്‌ താനുണ്ടെന്നു തോന്നാന്‍ മറ്റൊരാളെ തൊടണം"
-ഈയൊരു നിരീക്ഷണം കൊണ്ടുമാത്രം ഇതു പൂര്‍ണ്ണമായി.

ഉപാസന || Upasana said...

ചെറുതെങ്കിലും നല്ല സ്മരണകള്‍
:)
ഉപാസന

O. TO: please remove word verification.

Anoop Technologist (അനൂപ് തിരുവല്ല) said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.

ദിലീപ് വിശ്വനാഥ് said...

കഥ പോലെ തോന്നുന്ന ഓര്‍മ്മക്കുറിപ്പ്.

ശ്രീ said...

ശരിയാ... ഒരു കൊച്ചു കഥ പോലെ...

ഏ.ആര്‍. നജീം said...

Good ...

നിലീന നായര്‍ said...

ഇഷ്ടായി.

simy nazareth said...

നന്നായി :) ആനമന്തന്‍ എണീറ്റ് വീണ്ടും എഴുതട്ടെ.

ഹരിശ്രീ said...

കൊള്ളാം

വര്‍ക്കിച്ചന്‍ : DudeVarkey said...

pakshe ithu ninnu poyallo....
pazhayathaanennu pinneyaa nokkiye... enikku evideyo oru abadham patti... aggregator pattichathaanna thonnunne...

Manoj said...

എഴുത്ത് നന്നായിട്ടുണ്ട്. ആശംസകള്‍