Sunday, November 25, 2007

ശമ്പളം, നീലിമ, സാലിയുടെ പനി

ബ്ലോഗ്‌ നിന്നുപോയി എന്നു കരുതിയതാണ്‌. എന്തൊക്കെയാണ്‌ രണ്ടാഴ്ച കൊണ്ട്‌ സംഭവിച്ചത്‌. ആദ്യമായി ശമ്പളം കിട്ടി. വിഷ്ണുവിനെ പലതരത്തിലും വെട്ടിച്കു നടന്നു. ബാങ്കിലെ ജോലിത്തിരക്ക്‌ തലയില്‍ കയറി, അതിനിടക്ക്‌ സാലിക്ക്‌ പനിയും പിടിച്ചു. ടെന്‍ ഡേയ്സ്‌ അവന്‍ പനിച്ചു കിടന്നു. ഇടക്ക്‌ ഹോസ്പിറ്റലിലും രണ്ടു ദിവസം കിടന്നു. അങ്ങിനെ മൊത്തം അടിയന്തരാവസ്ഥയയിരുന്നു.

ശമ്പളം ഡാഡിനു കൊടുത്തപ്പൊള്‍ എന്നൊടു തന്നെ എടുത്തോളാന്‍ പറഞ്ഞു. അങ്ങിനെയാണ്‌ നീലിമയും ഞാനും MG റോഡില്‍ പൈസ പൊടിക്കാന്‍ പൊയത്‌. അവള്‍ക്ക്‌ ഒരു ഹോണ്ട അക്റ്റിവയുണ്ട്‌. സാലിയെ നോക്കാന്‍ എന്നും അവള്‍ വീട്ടീ വന്നു. മൊം പറയുന്ന പോലെ ' അവളവിടെ പെറ്റു കിടക്കുകയയിരുന്നു'. എന്തയാലും ഞാനും നീലിമയും കുറെ ആഘൊഷിച്ചു. പലതരം റെസ്റ്റോരന്റുകള്‍, ഐസ്‌ ക്രീംസ്‌, പലതരം വസ്ത്രങ്ങള്‍,അങ്ങിനെ. നീലിമക്ക്‌ ചെറിയ ടൈറ്റായ ടോപുകളാണിഷ്ടം. അവളുടെ ശരീരത്തിനെ നന്നായി പാക്കേജ്‌ ചെയ്യുന്നത്‌. അവള്‍ എങ്ങാനും കുനിയുന്നതു കണ്ടാല്‍ എല്ലാ മെന്‍സിന്റെയും കണ്ണുകള്‍ അവളുടെ മുന്‍ഭാഗത്തേക്ക്‌ ചാടുന്നത്‌ ഞനെപ്പൊഴും ശ്രദ്ധിക്കും. എനിക്കും ആ തരം ടോപ്സ്‌ വേണമെന്നുണ്ട്‌. പക്ഷെ ഉടുത്തു കൊണ്ടു പോകാന്‍ ഒരു മടി,നീലിമ പറയുന്നത്‌ ആ പിങ്ക്‌ സ്റ്റ്രെറ്റ്ച്‌ ടൊപ്‌-ല്‍ ഞാന്‍ അടിപൊളിയയിക്കുമെന്നാ. ജോണിനും ഞാന്‍ നല്ല കുഞ്ഞു ടൊപ്സ്‌ ഇടുന്നത്‌ ഇഷ്ടമാ. അവന്റെ സുന്ദരമായ കണ്ണുകള്‍ എന്നെ തലോടുമ്പോള്‍, it tinkles me. അവനൊരു കൊതിയനാ.

8 comments:

Anna said...

അന്നയുടെ ബ്ലോഗ്‌ നിന്നുപോയി എന്നു കരുതിയതാണ്‌. എന്തായാലും തിരിച്ചെത്താന്‍ പറ്റിയല്ലൊ, ഭാഗ്യം.

simy nazareth said...

ഈ പോസ്റ്റ് എന്നെ ഹാപ്പി ആക്കിയില്ല :( എന്തോ വെറുതേ ആണുങ്ങളെ ഇക്കിളിയാക്കാന്‍ മന:പൂര്‍വ്വം ശ്രമിക്കുന്നതു പോലെ ആയിപ്പോയി. കഴിഞ്ഞ പോസ്റ്റിന്റെ സര്‍പ്രൈസ് എലെമെന്റ് പോയതുകൊണ്ടാണോ എന്തോ.

ഏ.ആര്‍. നജീം said...

ശമ്പളം കിട്ടി , ഒറ്റ ദിവസം കൊണ്ട് അടിച്ചു പൊളിച്ചു തീര്‍ത്തു. യഹീ വാര്‍ത്താഹ:
ഇത്രേയുള്ളു കത... :)

Anoop Technologist (അനൂപ് തിരുവല്ല) said...
This comment has been removed by the author.
Anoop Technologist (അനൂപ് തിരുവല്ല) said...

ഹാവൂ..അങ്ങനെ ബ്ലോഗേഴ്സിന്റെ കൂട്ടപ്രാര്‍ഥന ഫലിച്ചു.അന്ന തിരിച്ചെത്തി.

അടുത്ത ശബളം എങ്ങനെ തീര്‍ക്കാമെന്ന് ഇപ്പോഴേ ആലോചിച്ചുവച്ചോ. അന്നേരം കണ്‍ഫ്യൂഷന്‍ വേണ്ടല്ലൊ !

ഉപാസന || Upasana said...

സിമി ആ കുട്ടി പറയട്ടെന്ന്
ഇതിലൊക്കെ എന്തൂട്ട് ഇക്കിളിപ്പെറ്റാന്‍

പോസ്റ്റ് ബോറാണെന്ന് ഞാന്‍ പറയുന്നു
നന്നാക്കി എഴുതുക
:)
ഉപാസന

ഹരിയണ്ണന്‍@Hariyannan said...

വാക്കുകളെ മനോഹരമായി സമന്വയിപ്പിക്കാനുള്ള കഴിവ് ഇത്തരം കുറിപ്പുകളെഴുതിക്കളയണ്ട!
ഗൌരവമായ രചനകള്‍ക്കുവേണ്ടി അല്പം മെനക്കെടുന്നതാണ് അന്നക്ക് നല്ലത്!!
കഴിയും!!

വര്‍ക്കിച്ചന്‍ : DudeVarkey said...

അതു നന്നായി. തുടക്കം തന്നെ നിർത്തുന്ന കാര്യം ഒന്നും പറയല്ലെ...
അന്നക്കൊച്ച്‌ എന്നാത്തിനുള്ള പുറപ്പാടാണ്‌ എന്ന് ഒരു ചിന്ന ദംശയം... ganfusion kurayuka അല്ല kootukayaanallo Karthaave