Tuesday, November 27, 2007

നീലിമയുടെ അച്ഛന്‍

'നീയെന്തിനാണ്‌ ബ്ലോഗ്‌ എഴുതുന്നത്‌', അന്ന വീല്‍ചെയര്‍ പതിയെ ജനലിനുതാഴെക്ക്‌ കൊണ്ടുപൊകുന്നതിനിടെ നീലിമയുടെ അച്ഛന്‍ ചോദിച്ചു. നീലിമയുടെ അച്ഛനോടു മാത്രമാണ്‌ അന്ന ബ്ലോഗ്‌ വിശേഷം പറഞ്ഞത്‌. മാത്രമല്ല കാതലായ ചില കാര്യങ്ങല്‍ എഡിറ്റ്‌ ചെയ്തുകൊണ്ടു താനെഴുതിയതും പറഞ്ഞു. കമന്റുകളെഴുതിയ കൂട്ടുകാരെ പറ്റി, അവരുടെ ബ്ലോഗുകളെ പറ്റിയൊക്കെ.

'അല്ലെങ്കില്‍ ഇവരൊക്കെയെന്തിനാണ്‌ എഴുതുന്നത്‌', തേച്ചു മിനുക്കിയ പുതിയ ഷര്‍ട്ടിനു (അന്ന ഇന്നലെ വാങ്ങിയതാ) മുകളിന്‍ അച്ഛന്റെ മുഖം തിളങ്ങി. 'മറ്റുള്ളവരെ തൊടുന്നതിലൂടെയാണ്‌ നമ്മള്‍ സ്വയം അറിയുന്നത്‌, ഒരു കുട്ടി പെട്ടെന്നു വെളിച്ചം പോകുമ്പൊഴ്‌ ചോദിക്കുന്നത്‌" അമ്മേ ഞാനെവിടെയാണ്‌" എന്നാണ്‌, "അമ്മേ, അമ്മ എവിടെയാണ്‌?" എന്നല്ല. അമ്മയെ തൊട്ടു വേണം കുട്ടിക്ക്‌ സ്വന്തം സ്ഥലം കണ്ടെത്താന്‍'. ഒരാള്‍ക്ക്‌ താനുണ്ടെന്നു തോന്നാന്‍ മറ്റൊരാളെ തൊടണം. അങ്ങിനെയാണ്‌ പുസ്തകങ്ങളും നീയീപറഞ്ഞ ബ്ലൊഗ്ഗുകളുമൊക്കെ ഉണ്ടാകുന്നത്‌''

നീലിമയുടെ അച്ഛന്‍ പറഞ്ഞുകൊണ്ടിരുന്നു. ഇനിയിപ്പൊ ആശാന്‍ ടൊള്‍സ്റ്റൊയിലേക്കൊ എമിലി സോലയിലെക്കൊ ചാടും. അതിനു മുന്‍പെ അന്ന ശ്രദ്ധിക്കുന്നത്‌ നിര്‍ത്തി.

അന്ന അച്ഛനെ ജനാലക്കരികില്‍ ഇരുത്തി, മുറിയില്‍ ചുറ്റിനടന്നു, മരുന്നുകളിട്ടു വെച്ച ബോക്സ്‌ അടച്ചുവെച്ചു. മേശപ്പുറത്തു കിടന്ന പുസ്തകങ്ങള്‍ ഒതുക്കിവെച്ചു. പിന്നെ അച്ഛന്റെ കട്ടിലില്‍ കിടന്നു. ഇവിടെ കിടന്നാല്‍ ജനാലയിലൂടെ പുറത്തെ സപ്പോട്ട മരം കാണാം, അതിനുമപ്പുറത്ത്‌ ചോരച്ച ചെമ്പരുത്തി, പച്ചച്ച മാവ്‌, പിന്നെ ഫ്ലാറ്റുകളുടെ നിരയൊപ്പിച്ച ജനാലകള്‍.പണ്ടു ഫ്ലാറ്റ്‌ നില്‍ക്കുന്നിടത്ത്‌, ഒരു വലിയ പുല്‍മൈതാനമായിരുന്നു. മഴക്കാലം വരുമ്പോല്‍ നിറച്ചു വെള്ളം കെട്ടി കിടക്കും. നീലിമയും അന്നയും കൂടി വെള്ളം ചവിട്ടിതെറിപ്പിച്ചു കളിക്കും. ഒരു കാല്‍ കൊണ്ടു വെള്ളം തെറിപ്പിച്ചു, മറ്റേതു കൊണ്ടു തെറിച്ച വെള്ളതിന്റെ ഷീറ്റില്‍ ആഞ്ഞടിക്കണം, അപ്പൊ കേള്‍ക്കാം 'ഢൊ'.

'എടൊ ആനമന്താ, എന്താ നീ ഉറങ്ങിയോ' നീലിമയുടെ അച്ഛന്‍ ചോദിച്ചു. നീലിമ പണ്ട്‌ അവള്‍ക്കിട്ട പേരായിരുന്നു, ഇപ്പൊഴും അവളെ അതു വിളിക്കുന്നത്‌ അച്ഛന്‍ മാത്രം. അന്ന മിണ്ടിയില്ല. അവിടെ കിടന്ന് അച്ഛന്‍ എത്രയൊ വര്‍ഷങ്ങള്‍ കണ്ട കാഴ്ചകളെ നോക്കി കൊണ്ടു അവളുറങ്ങിപ്പോയി.

Sunday, November 25, 2007

ശമ്പളം, നീലിമ, സാലിയുടെ പനി

ബ്ലോഗ്‌ നിന്നുപോയി എന്നു കരുതിയതാണ്‌. എന്തൊക്കെയാണ്‌ രണ്ടാഴ്ച കൊണ്ട്‌ സംഭവിച്ചത്‌. ആദ്യമായി ശമ്പളം കിട്ടി. വിഷ്ണുവിനെ പലതരത്തിലും വെട്ടിച്കു നടന്നു. ബാങ്കിലെ ജോലിത്തിരക്ക്‌ തലയില്‍ കയറി, അതിനിടക്ക്‌ സാലിക്ക്‌ പനിയും പിടിച്ചു. ടെന്‍ ഡേയ്സ്‌ അവന്‍ പനിച്ചു കിടന്നു. ഇടക്ക്‌ ഹോസ്പിറ്റലിലും രണ്ടു ദിവസം കിടന്നു. അങ്ങിനെ മൊത്തം അടിയന്തരാവസ്ഥയയിരുന്നു.

ശമ്പളം ഡാഡിനു കൊടുത്തപ്പൊള്‍ എന്നൊടു തന്നെ എടുത്തോളാന്‍ പറഞ്ഞു. അങ്ങിനെയാണ്‌ നീലിമയും ഞാനും MG റോഡില്‍ പൈസ പൊടിക്കാന്‍ പൊയത്‌. അവള്‍ക്ക്‌ ഒരു ഹോണ്ട അക്റ്റിവയുണ്ട്‌. സാലിയെ നോക്കാന്‍ എന്നും അവള്‍ വീട്ടീ വന്നു. മൊം പറയുന്ന പോലെ ' അവളവിടെ പെറ്റു കിടക്കുകയയിരുന്നു'. എന്തയാലും ഞാനും നീലിമയും കുറെ ആഘൊഷിച്ചു. പലതരം റെസ്റ്റോരന്റുകള്‍, ഐസ്‌ ക്രീംസ്‌, പലതരം വസ്ത്രങ്ങള്‍,അങ്ങിനെ. നീലിമക്ക്‌ ചെറിയ ടൈറ്റായ ടോപുകളാണിഷ്ടം. അവളുടെ ശരീരത്തിനെ നന്നായി പാക്കേജ്‌ ചെയ്യുന്നത്‌. അവള്‍ എങ്ങാനും കുനിയുന്നതു കണ്ടാല്‍ എല്ലാ മെന്‍സിന്റെയും കണ്ണുകള്‍ അവളുടെ മുന്‍ഭാഗത്തേക്ക്‌ ചാടുന്നത്‌ ഞനെപ്പൊഴും ശ്രദ്ധിക്കും. എനിക്കും ആ തരം ടോപ്സ്‌ വേണമെന്നുണ്ട്‌. പക്ഷെ ഉടുത്തു കൊണ്ടു പോകാന്‍ ഒരു മടി,നീലിമ പറയുന്നത്‌ ആ പിങ്ക്‌ സ്റ്റ്രെറ്റ്ച്‌ ടൊപ്‌-ല്‍ ഞാന്‍ അടിപൊളിയയിക്കുമെന്നാ. ജോണിനും ഞാന്‍ നല്ല കുഞ്ഞു ടൊപ്സ്‌ ഇടുന്നത്‌ ഇഷ്ടമാ. അവന്റെ സുന്ദരമായ കണ്ണുകള്‍ എന്നെ തലോടുമ്പോള്‍, it tinkles me. അവനൊരു കൊതിയനാ.

Thursday, November 1, 2007

Thudakkam

എല്ലാരും അവര്‍ക്കു തോന്നിയതൊക്കെ എല്ലാര്‍ക്കുമായി എഴുതുന്നു. അന്നയും എഴുതാമെന്നു കരുതി.പക്ഷെ അന്നക്ക്‌ എന്താണെഴുതാനുള്ളത്‌, തന്നെ കുറിച്ചല്ലാതെ. അന്ന ജീവിതത്തിന്റെ വേവലാതികളൊന്നും ഇനിയും കാണാത്ത ഒരു സാധാരണ പെങ്കുട്ട്യാണ്‌.ഡാഡ്‌, മോം, ബ്രദര്‍ സാലി, സാലിയുടെ കൂട്ടുകാരി നീലിമ, എനിക്കു ചുറ്റും എപ്പൊഴും കറങ്ങുന്ന എന്റെ രണ്ടു കൂട്ടുകാര്‍, ജോണും, വിഷ്ണുവും. ഇത്രെയുള്ളു അന്നയുടെ ലോകം.ബാങ്കിലെ ജോലി അന്നക്ക്‌ ഡാഡ്‌ ശരിയാക്കിക്കൊടുത്തതാണ്‌. വിഷുവിന്റെ അച്ചന്‍ വഴി. വിഷ്ണുവിനും അവിടെയാണ്‌ ജോലി. അതിനു പകരമായി ജോലിയില്‍ ചേര്‍ന്ന ദിവസം തിരിച്ചു വരുന്ന വഴിക്ക്‌ വിഷ്ണു അവളോടു അവളുടെ ഹൃദയവും(ഇനിയുള്ള ജീവിതം മുഴുവന്‍) ഒരുമ്മയും (അപ്പൊള്‍ത്തന്നെ) ചോദിച്ചു. അന്നയാകട്ടെ പെട്ടെന്ന്‌ ഒരുമ്മ കൊടുത്തു രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍ മതിയല്ലൊ.ഹൃദയത്തിന്റെ കാര്യം ഒന്നുമേ മിണ്ടിയില്ല. അങ്ങിനെ ആ ദിവസം പുതിയ തുടക്കങ്ങളുടെ ദിവസമായി. പുത്തന്‍ ജോലി, ഒരേ ദിവസം രണ്ടു പേരെ ഉമ്മ വെക്കുക. (അന്നു രാവിലെ അന്ന എന്നത്തെയും പോലെ ജോണിനെ ഉമ്മ വെച്ചിരുന്നു).